Latest Updates

ചേരുവകള്‍ 

ഇഞ്ചി ചെറുതായി നുറുക്കിയത് -  അരക്കപ്പ്  ചുവന്നുള്ളി  ചെറുതായി നുറുക്കിയത്  - കാല്‍ കപ്പ്  മുളക് പൊടി -  1 ടീ സ്പൂണ്‍  മഞ്ഞള്‍പൊടി - മ്പ ടീ സ്പൂണ്‍ പച്ചമുളക് ചെറുതായി നുറുക്കിയത് -  4 എണ്ണം ചെറിയ ഉള്ളി മല്ലിപൊടി - 1 ടീ സ്പൂണ്‍ ശര്‍ക്കര- അരകഷ്ണം കടുക് - 2 ടീ സ്പൂണ്‍ വറ്റല്‍ മുളക്- 4 എണ്ണം പുളി  - നാരങ്ങാ വലുപ്പത്തില്‍ കായം- 1 ടീ സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് എണ്ണ (നല്ലെണ്ണ) - 5  ടീസ്പൂണ്‍ വിനിഗരി -ആവശ്യമെങ്കില്‍ മാത്രം ഒരു ടീ സ്പൂണ്‍  കറിവേപ്പില - മൂന്ന് തണ്ട്   

തയ്യാറാക്കുന്ന വിധം  

ചീനിച്ചട്ടിയില് നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, പച്ചമുളക് ഇവ വറുത്തെടുക്കുക. തണുക്കാന്‍ വച്ചതിന് ശേഷം മിക്‌സിയില്‍ ചെറുതായി അരച്ചെടുക്കുക. ബാക്കി എണ്ണയില്‍ കുടുക് താളിച്ച് വറ്റല്‍മുളക് കറിവേപ്പില ഇവ ചേര്‍ക്കുക. വിനീഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ കലക്കി പുളി, 1 ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് പിഴിഞ്ഞെടുത്ത മിശ്രിതംചീനിച്ചട്ടിയില്‍ ഒഴിക്കുക. നല്ലപോലെ തിളപ്പിച്ച് ചെറുതായി കുറുക്കി, ആവശ്യത്തിന് ഉപ്പ്, ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് വാങ്ങുക.     

Get Newsletter

Advertisement

PREVIOUS Choice